തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് തൃശൂരിൽ മകൻ വീടിന് തീയിട്ടതായി റിപ്പോർട്ട്. തൃശൂര്‍ വരവൂരിൽ ഇന്ന് വൈകിട്ടോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വരവൂർ പുളിഞ്ചോട് ആവിശേരിമുക്ക് സ്വദേശി താരയുടെ മൂത്ത മകനാണ് വീടിന് തീയിട്ടത്.
വീട്ടിലെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന്‍റെ നോമ്പ് തുറന്നു വിട്ടാണ് തീ കത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. തീപിടിച്ച് വീട്ടുപകരണങ്ങള്‍ മുഴുവൻ കത്തി നശിച്ചു. ഇത് കൂടാതെ വീട്ടിലുണ്ടായിരുന്ന രേഖകള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും കത്തി നശിച്ചു.
അതേസമയം ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടിൽ ബഹളമുണ്ടാക്കാറുള്ള ആളാണ് മകനെന്നാണ് വീട്ടുകാര്‍ വ്യക്തമാക്കുന്നത് വീട്ടിൽ ആളിപടര്‍ന്ന തീ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് നിയന്ത്രണ വിധേയമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്