തൃശൂര്‍: ഇപി ജയരാജന്റെ ആത്മകഥയ്ക്ക് യഥാര്‍ഥത്തില്‍ ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.
ഇനി ഇതിന്റെ പേരില്‍ ഒരുകേസ് കൂടി ഉണ്ടായാല്‍ തനിക്ക് പ്രശ്‌നമില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് താന്‍. അതിനെക്കാളും വലിയ ആളാണ് ഇപി ജയരാജന്‍ എന്ന് താന്‍ കരുതുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മകനെ ഫോണില്‍ വിളിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയാക്കാനായി തോന്നിയെന്നാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. ഒരു ഫോണ്‍ വന്നാല്‍ അത് മകനെ സ്ഥാനാര്‍ഥിയാക്കാനാണ് എന്ന് ഇപിക്ക് തോന്നുന്നത് എങ്ങനെയാണെന്നും ശോഭ ചോദിച്ചു.
എന്താണ് ഫോണിലൂടെ പറയുന്നതെന്ന് ഊഹിച്ച് കണ്ടെത്താനുള്ള യന്ത്രം വല്ലതുമുണ്ടോ?. കാര്യം ഉറപ്പായി. ആ സ്ത്രീയേ പരിചയമേ ഇല്ലെന്നാണ് ആദ്യം ഇപി പഞ്ഞത്. പുസ്തകം വായിച്ചപ്പോള്‍ താന്‍ ഉള്ളിന്റെയുള്ളില്‍ ചിരിക്കുകയായിരുന്നു.
താന്‍ പറഞ്ഞ ഒരോകാര്യവും മറനീക്കി പുറത്തുവരുന്നതാണ് അതിലുള്ളത്. ബാക്കി കാര്യങ്ങളെല്ലാം ജയരാജനെ കൊണ്ട് പറയിപ്പിക്കാന്‍ താന്‍ ഈ പൊതുസമൂഹത്തിന് മുന്നില്‍ ഉണ്ടാകുമെന്നും ശോഭ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
