മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പ് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ കടിച്ചു; 15 കാരി ഗുരുതരാവസ്ഥയില്‍

MAY 7, 2026, 10:52 PM

പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പ് കടിച്ചു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി(15)ക്കാണ് പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന രേവതിയുടെ ശരീരത്തിലേക്ക് വീടിന്റെ ഷീറ്റിട്ട മേല്‍ക്കൂരയില്‍നിന്ന് പാമ്പും എലിയും വീഴുകയായിരുന്നു. എലിശല്യം കാരണം രാത്രി ലൈറ്റിട്ടാണ് വീട്ടുകാര്‍ ഉറങ്ങാറുള്ളത്. കടിയേറ്റതിനെത്തുടര്‍ന്ന് ഞെട്ടിയുണര്‍ന്ന രേവതി പാമ്പിനെ കണ്ട് നിലവിളിച്ചു. കാലില്‍ മുറിവേറ്റ പാട് കണ്ടിരുന്നെങ്കിലും എലി കടിച്ചതാകാമെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്.

പിന്നീട് തലചുറ്റലും കാല്‍വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കടിച്ചത് പാമ്പാണെന്ന് സ്ഥിരീകരിച്ചത്. വിവരം വനപാലകസംഘത്തെ അറിയിച്ചെങ്കിലും, പാമ്പിനെ പിടിക്കാനാകാതെ അവര്‍ മടങ്ങി. വീട്ടുകാര്‍ തറകുഴിച്ചു പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam