തിരുവനന്തപുരം: പി.എസ് പ്രശാന്തിൻ്റെ കാലത്തെ ശബരിമലയിലെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. സ്വർണ നഷ്ടം വന്നിട്ടില്ലെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്. സ്വർണനഷ്ടം വന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകുക.
നടപടിക്രമങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും അതിനാലാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നുമാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.
ജംഷഡ്പൂരിലെ ലാബിൽ നടക്കുന്ന പരിശോധനയിലെ ഫലം വന്ന ശേഷം ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
