എസ്ഐആർ ജോലി സമ്മർദം?; പറവൂരിൽ ബിഎൽഒ ജീവനൊടുക്കി

FEBRUARY 6, 2026, 11:57 PM

കൊച്ചി: എസ്ഐആർ ചുമതലയുമായി ബന്ധപ്പെട്ട ജോലി സമ്മർദം മൂലമാണെന്നാരോപിച്ച് പറവൂരിൽ ബിഎൽഒ ജീവനൊടുക്കിയതായി പരാതി. മൂത്തക്കുന്നം സ്വദേശിയും കോളേജ് ക്ലർക്കുമായ ഷിജി (49)യാണ് മരിച്ചത്.

മൂത്തക്കുന്നം എസ്.എൻ.എം കോളേജിലെ ജീവനക്കാരനായിരുന്ന ഷിജി ജോലി സംബന്ധമായ സമ്മർദത്തെക്കുറിച്ച് അടുപ്പമുള്ളവരോട് പറഞ്ഞിരുന്നുവെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി. എസ്ഐആർ ഫയലുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ മാനസിക സമ്മർദം ഉണ്ടാക്കിയതായും ഷിജിയുമായി അടുപ്പമുള്ളവർ വ്യക്തമാക്കുന്നു.

സംഭവത്തിന് മുൻപ് ഷിജി കോളേജ് പ്രിൻസിപ്പലിന് സന്ദേശം അയച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഷിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam