ഷുഹൈബ് വധക്കേസ്: കോടതിമാറ്റ ഹർജി തള്ളി; വിചാരണ തുടരും

JUNE 1, 2026, 2:15 AM

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പ്രതികൾ സമർപ്പിച്ച കോടതിമാറ്റ ഹർജി തള്ളി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജിയിൽ തീരുമാനം പ്രഖ്യാപിച്ചത്. കേസിന്റെ വിചാരണ അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

നിലവിലെ കോടതിയിലെ വിചാരണ നടപടികളിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്. ജഡ്ജിയുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതിമാറ്റം ആവശ്യപ്പെട്ട് ഹർജി നൽകിയത്.

എന്നാൽ വിചാരണ നടപടികളുമായി സഹകരിക്കാൻ പ്രതിഭാഗം തയ്യാറായിരുന്നില്ലെന്നാണ് കേസ് രേഖകളിൽ വ്യക്തമാകുന്നത്. ആദ്യഘട്ടത്തിൽ സാക്ഷി വിസ്താരം നടന്നെങ്കിലും പിന്നീട് വിചാരണയുമായി മുന്നോട്ടുപോകുന്നതിൽ പ്രതിഭാഗം സഹകരിച്ചില്ലെന്ന് കോടതി വിലയിരുത്തി.

vachakam
vachakam
vachakam

ഈ സാഹചര്യത്തിൽ പ്രതികളായ 17 പേരുടെയും ജാമ്യം റദ്ദാക്കാൻ കോടതി നേരത്തെ തീരുമാനിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച പ്രതികൾക്ക് ജാമ്യം റദ്ദാക്കിയ നടപടിയിൽ താൽക്കാലിക ആശ്വാസം ലഭിക്കുകയും ചെയ്തിരുന്നു.

കോടതിമാറ്റം ആവശ്യപ്പെട്ട ഹർജി തള്ളിയതോടെ കേസ് നിലവിൽ പരിഗണിക്കുന്ന കോടതിയിൽ തന്നെ വിചാരണ തുടരുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam