ഗംഗാവാലിയിലെ കുത്തൊഴുക്ക് കുറയ്ക്കാനുള്ള സാധ്യത പരിശോധിച്ച് നാവികസേന 

JULY 25, 2024, 9:50 AM

ബെംഗളൂരു :  മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുടെ ദൗത്യം നിർണായക ഘട്ടത്തിൽ. ഷിരൂരിൽ മഴ മാറി നിൽക്കുകയാണ്. തിരച്ചിൽ പദ്ധതിയും തുടർ നടപടികളും ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേരും. 

ശക്തമായ മഴ പെയ്താൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ നടക്കില്ലെന്ന് റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാൽ പറഞ്ഞു. സൈന്യവും മുങ്ങൽ വിദഗ്ധരും ഗംഗാവാലി പുഴക്കരയിലെത്തി. 

നദിയിലെ കുത്തൊഴുക്ക് കുറയ്ക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് നാവികസേന. കുത്തൊഴുക്ക് കുറഞ്ഞാൽ മാത്രമേ ദൗത്യം വിജയകരമാകൂവെന്ന് വിലയിരുത്തൽ. 

vachakam
vachakam
vachakam

ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്കടിയിലെ ദൃശ്യവും കിട്ടും. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി കണ്ടെത്താൻ ഐബോഡ് ഉപയോഗിച്ച്‌ പരിശോധന നടത്തും. 

പന്ത്രണ്ടരയോടെ ഈ പരിശോധന ആരംഭിക്കുമെന്നാണ് വിവരം. ഡ്രോൺ ഇപയോഗിച്ച്‌ പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്‌ക്ക് അടിയിലെ സിഗ്നലും കിട്ടും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതി ലഭിച്ചത്തോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും ഇവിടെന്നിന്ന് കണ്ടെടുക്കാനുളളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam