ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ; ഫലം പ്രഖ്യാപിച്ചു

JULY 26, 2024, 7:27 PM

201 വിദ്യാർഥികൾ യോഗ്യത നേടി

നോളജ് സിറ്റി: നിപുണരായ വിദ്യാർഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നൽകുന്നതിനായി ശൈഖ് അബൂബക്കർ (എസ്എ) ഫൗണ്ടേഷൻ സംഘടിപ്പിച്ച ടാലന്റ് സെർച്ച് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന്റെ പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരിൽ നിന്നുമായി പതിനായിരത്തിൽ പരം വിദ്യാർഥികളാണ് ടാലന്റ് സെർച്ച് പരീക്ഷ എഴുതിയത്. 

തിരഞ്ഞെടുക്കപ്പെട്ട 750 വിദ്യാർഥികൾക്കായി വിവിധ സംസ്ഥാനങ്ങളിൽ വെച്ച് അഭിമുഖം നടത്തിയിരുന്നു. തുടർന്നാണ്് മിടുക്കരായ 201 വിദ്യാർഥികളെ യോഗ്യരായി തിരഞ്ഞെടുത്തത്. ഒമ്പതാം ക്ലാസ്സ് മുതലുള്ള വിദ്യാർഥികൾക്ക് പരിശീലനവും പ്രോത്സാഹനവും മെന്റർഷിപ്പും നൽകി കാര്യക്ഷമമായ ഹയർസെക്കൻഡറി പഠനത്തിന് പ്രാപ്തരാക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. 

vachakam
vachakam
vachakam

കൂടാതെ, സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ വിദ്യാർഥികൾക്കായി എസ് എ ഫൗണ്ടേഷൻ ഒരുക്കുന്നുണ്ട്.  ഫൗണ്ടേഷൻ ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഫലപ്രഖ്യാപനം നടത്തുകയും ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.

പരീക്ഷാ ഫലം www.safoundation.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam