ഇടതുപക്ഷത്തേക്കെന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് ശശി തരൂര്‍ എംപി 

JANUARY 25, 2026, 8:10 PM

ദുബായ്: ഇടതുപക്ഷത്തേക്കെന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്ന് ശശി തരൂർ എംപി. വിദേശത്ത് രാഷ്ട്രീയ പ്രതികരണം നടത്തുന്നത് ശരിയല്ലെന്നും ശശി തരൂർ ദുബായിൽ വ്യക്തമാക്കി. വിവാദം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും തരൂർ പ്രതികരിച്ചു. 

 ഇടതുപക്ഷവുമായി അടുപ്പമുളള ദൂബായിലെ ഒരു വ്യവസായിയുമായി തരൂർ ചർച്ച നടത്തിയെന്ന വാർത്തകളും സജീവമാണ്.

എന്നാൽ പുറത്ത് വന്ന വാർത്തകൾ നിക്ഷേധിക്കാതെയും സ്ഥിരീകരിക്കാതെയുമായിരുന്നു തരൂരിന്റെ പ്രതികരണം. ഇത്തരം വിവാദങ്ങൾ തന്റെ ശ്രദ്ധയിൽപെട്ടുവെന്നും തൽക്കാലം അതിനോട് പ്രതികരിക്കാനില്ലെന്നുമാണ് തരൂരിന്റെ നിലപാട്.

vachakam
vachakam
vachakam

 കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂരിനെ ഇടതുപാളയത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ സജീവമാണെന്ന വാർത്തകൾ ശക്തമാകുന്നതിനിടെയാണ് തരൂർ ദുബായിൽ എത്തിയത്.

വൈകുന്നേരത്തോടെ എമിറേറ്റ്സ് ലിറ്ററേറ്റൽ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ അതിഥിയായി അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam