‘ആര് ഇന്റര്‍വ്യൂ ചെയ്താലും ഇത്തവണ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല’; ഷാഫി പറമ്പില്‍

FEBRUARY 26, 2026, 10:33 PM

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ നടൻ മോഹൻലാൽ അഭിമുഖം ചെയ്തതിനെ പരിഹസിച്ച് ഷാഫി പറമ്പിൽ എംപി. ആര് അഭിമുഖം നടത്തിയാലും ഇത്തവണ എൽഡിഎഫ് സർക്കാരിനെ രക്ഷിക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഷാഫി വ്യക്തത വരുത്തി. കനഗോലു എഐസിസിക്ക് ആവശ്യമായ സഹായങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നത്.

കോൺഗ്രസ് പാർട്ടി ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്യുകയാണ് അദ്ദേഹം. ജനങ്ങളുടെ പൾസ് അറിഞ്ഞ് യുഡിഎഫും പാർട്ടിയും ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. അല്ലാതെ മറ്റാരെയെങ്കിലും പാർട്ടിക്കും മുകളിൽ പ്രതിഷ്ഠിച്ചല്ല കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

എൽഡിഎഫ് സർക്കാർ പൂർണ്ണമായും ഒരു പിആർ സംവിധാനമായി മാറിയിരിക്കുകയാണ്. കിഫ്ബി പോലും പരസ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.ഒമ്പതര ശതമാനം പലിശയ്ക്ക് പണമെടുത്തിട്ട് നൂറുകണക്കിന് കോടി രൂപ പരസ്യത്തിനായി ചെലവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷാഫി ആരോപിച്ചു.

സിനിമയിലെ താരങ്ങളെ വെച്ച് ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിച്ചാലും ഭരണവിരുദ്ധ വികാരം മറികടക്കാൻ സർക്കാരിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പോരാട്ടം മുറുകുന്ന പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ ഈ രൂക്ഷവിമർശനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam