കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. പൊലീസ് സിപിഐഎം നേതാക്കളുടെ കുഴലൂത്തുകാരായി മാറരുത് എന്നും ഷാഫി പറമ്പിൽ എംപിയെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും സമസ്ത മുഖപത്രം ആവശ്യപ്പെട്ടു.
സർവീസിൽ നിന്നും പിരിച്ചുവിട്ടുവെന്ന് സർക്കാർ പറഞ്ഞ അഭിലാഷ് ഡേവിഡ് എങ്ങനെ തിരിച്ചെത്തിയെന്നും, കേരള പൊലീസ് രാഷ്ട്രീയ ആജ്ഞകൾക്ക് കീഴടങ്ങിയതിൻ്റെ തെളിവെന്നും സമസ്ത മുഖപത്രത്തിൽ വിമർശനമുണ്ട്.
എംപിയെ മർദിച്ച പൊലീസുകാരിൽ നിന്നും സാധാരണക്കാർ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത് എന്നും, സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.തന്നെ തല്ലിയത് അഭിലാഷ് ഡേവിഡ് ആണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
