തിരുവനന്തപുരം: മണ്ണന്തലയിൽ കൊല്ലപ്പെട്ട ഷഫീന സഹോദരനിൽ നിന്ന് നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്. തുടയിൽ നിന്നുള്ള മാംസം കടിച്ചെടുത്ത നിലയിലായിരുന്നു.
ആക്രമണത്തിൽ ഷഫീനയുടെ രണ്ട് വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും ഒടിഞ്ഞിരുന്നു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.
മണ്ണന്തല സ്വദേശിനിയായ 33കാരി ഷഫീനയെ സഹോദരൻ ഷംസാദാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആൺസുഹൃത്തുമായുള്ള ഷഫീനയുടെ വീഡിയോ കോളുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായത്.
ആൺസുഹൃത്തുമായുള്ള ഷഫീനയുടെ ബന്ധം ഭർത്താവുമായുള്ള പ്രശ്‌നത്തിന് കാരണമാക്കിയെന്നായിരുന്നു ഷംസാദിന്റെ വാദം. ഇന്നലെ രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുകയും ഷഫീനയെ ഷംസാദ് അടിച്ച് കൊല്ലുകയുമായിരുന്നു.
വിവരം അറിഞ്ഞ് മാതാപിതാക്കളും പൊലീസും ഇവർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ എത്തുമ്പോൾ മൃതദേഹത്തിന് കാവലിരിക്കുന്ന ഷംസാദിനേയും സുഹൃത്ത് വിശാഖിനേയുമാണ് കണ്ടത്. യുവതിയുടെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ ഷംസാദ് ആദ്യം തയ്യാറായില്ല. പിന്നീടാണ് മൃതദേഹം മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്