ഗവര്‍ണറെത്തും മുമ്പ് തൊടുപുഴയിൽ  കറുത്ത ബാനറുയർത്തി എസ്എഫ്ഐ 

JANUARY 9, 2024, 9:22 AM

തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണ്ണർ എത്തും മുൻപേ തൊടുപുഴയിൽ  കറുത്ത ബാനറുയർത്തി എസ്എഫ്ഐ.  വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപം ആണ് ബാനർ ഉയർത്തിയിരിക്കുന്നത്.

എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷയിലാണ് ഗവർണറുടെ യാത്ര. എൽഡിഎഫ് പ്രതിഷേധം മുന്നിൽകണ്ട് വലിയ സുരക്ഷാ ക്രമീകരണങ്ങൾ തൊടുപുഴയിലും ഗവർണറുടെ വഴിയുടനീളവും ഒരുക്കിയിട്ടുണ്ട്. 

 ഭൂപതിവ് ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരെ എൽഡിഎഫ് ഇടുക്കിയിൽ ആഹ്വാനം ചെയ്ത ഹർത്താലും പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

എന്നാൽ ഇടുക്കിയിലെ ഹർത്താൽ പിൻവലിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട്‌ രാജു അപ്സര ആവശ്യപ്പെട്ടു. 

 ഗവർണറുമായുള്ള അഭിപ്രായ ഭിന്നത തെരുവിലല്ല തീർക്കേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam