ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

JUNE 16, 2025, 11:37 PM

തിരുവനന്തപുരം:  ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലക്ക് മുൻപിലാണ് പ്രതിഷേധം.

We need chancellor, not Gandhi assasin savarkar ( ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, ഗാന്ധി ഘാതകനായ സവർക്കറെയല്ല ) എന്നെഴുതിയ ബാനർ കെട്ടിയായിരുന്നു പ്രതിഷേധം. 

 സെനറ്റ് യോഗത്തിന് ഗവർണർ എത്താനിരിക്കെയാണ് എസ്എഫ്ഐയുടെ 'കാലിക്കറ്റ് സർവകലാശാല' മോഡൽ പ്രതിഷേധം. 

vachakam
vachakam
vachakam

തുടർന്ന് പൊലീസ് ബാനർ മാറ്റുകയും വിദ്യാർത്ഥികളെ നീക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ചെറിയ ഉന്തും തള്ളുമുണ്ടായി. പിന്നീട് അംബേദ്കറുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം രാജ്ഭവന് മുൻപിലും എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. ആർഎസ്എസ് നേതാക്കളായ ഹെഡ്ഗേവാറിന്റെയും ഗോൾവാൾക്കറിന്റെയും ചിത്രങ്ങൾ രാജ്ഭവനിൽ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam