കൊച്ചി നഗരസഭ പരിധിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ അങ്കണവാടിയിൽ സ്ഥിരമായി എത്തിക്കൊണ്ടിരുന്ന 20കാരനെതിരെ എളമക്കര പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതി നിലവിൽ ഒളിവിലാണ്.
നാല് ദിവസം മുമ്പാണ് സംഭവം നടന്നത്. ശുചിമുറിയിൽ പോയ ശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ലൈംഗികാതിക്രമം നടന്നതായി വിവരം പുറത്തുവന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അങ്കണവാടിയിൽ പതിവായി വന്നുപോവാറുണ്ടായിരുന്ന 20കാരനെയാണ് പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടിയാൽ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.
പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ടെന്നും, അവരുടെ നേതൃത്വത്തിലും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
