ലൈംഗിക അതിക്രമകേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരനെന്ന് കുറ്റപത്രം

JUNE 21, 2026, 3:04 AM

ലൈംഗിക അതിക്രമകേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരനെന്ന് കുറ്റപത്രം. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. കുറ്റപത്രം സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു.

രണ്ടര മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയത്.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തിയശേഷം സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ മൊഴി.

vachakam
vachakam
vachakam

രഞ്ജിത്തിനെതിരെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കണ്ടെത്താനായെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഈ വർഷം മാർച്ച് 28 ആം തീയതിയാണ് പരാതി ലഭിക്കുന്നത്. പിന്നാലെ എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തൊടുപുഴയിൽ വെച്ച് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രഞ്ജിത്ത് ജാമ്യത്തിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam