സംസ്ഥാനത്ത് കൊടും ചൂട്; വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു, മുന്നറിയിപ്പുമായി കെഎസ്ഇബി

MARCH 26, 2026, 5:20 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതായി റിപ്പോർട്ട്. ചരിത്രത്തിൽ ആദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5802 മെഗാവാട്ട് വരെ എത്തി. ഇന്നലെയാണ് ഇത്രയും ഉയർന്ന ആവശ്യകത രേഖപ്പെടുത്തിയത്.

ഇതിനുമുമ്പ് 2024 മെയ് 2ന് രേഖപ്പെടുത്തിയ 5797 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. പുതിയ കണക്കുകൾ പ്രകാരം, വൈകുന്നേരത്തിന് ശേഷം മാത്രം 108.03 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിട്ടുണ്ട്.

വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ച് വൈകുന്നേര സമയങ്ങളിൽ അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

ചൂട് തുടരുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും വൈദ്യുതി ആവശ്യകത ഉയർന്ന നിലയിൽ തുടരാനിടയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam