രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ തെളിവെടുപ്പിൽ ഗുരുതര വീഴ്ച; ഡിവൈഎസ്പി എസ്. നന്ദകുമാറിന് സസ്‌പെൻഷൻ 

MARCH 6, 2026, 5:24 AM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിലെ തെളിവെടുപ്പിൽ ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് തിരുവല്ല ഡിവൈഎസ്പിയായ എസ്. നന്ദകുമാറിനെ സസ്‌പെൻഡ് ചെയ്തു. തെളിവെടുപ്പ് നടക്കുന്നതിനിടെ ഡിവൈഎസ്പി സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന കണ്ടെത്തലാണ് നടപടി.

പ്രത്യേക നിർദേശം ഉണ്ടായിട്ടും തെളിവെടുപ്പിന് ഡിവൈഎസ്പി എത്താത്തത് ഗുരുതര വീഴ്ചയാണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഡിജിപിയുടെ ശുപാർശയെ തുടർന്നാണ് ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി സമർപ്പിച്ച റിപ്പോർട്ടാണ് ഡിജിപി പ്രത്യേക കുറിപ്പോടെ സർക്കാരിന് കൈമാറിയത്. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടത്തിയ തെളിവെടുപ്പിലാണ് വീഴ്ച കണ്ടെത്തിയത്.

vachakam
vachakam
vachakam

അതോടൊപ്പം പ്രതിയെ കൊണ്ടുവരുന്ന പൊലീസ് സ്റ്റേഷൻ, കോടതി തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് പത്തനംതിട്ട എസ്.പി ഡിവൈഎസ്പിയെ അറിയിച്ചിരുന്നുവെന്നും, എന്നാൽ അതിനുള്ള നടപടികൾ നന്ദകുമാർ സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെ ഗുരുതരമായ വീഴ്ചയായി വിലയിരുത്തിയാണ് സസ്പെൻഷൻ. കൂടാതെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണവും നടത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam