ഉച്ചത്തിൽ പേര് പറഞ്ഞില്ല,   പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയേഴ്സ്  

JUNE 21, 2025, 3:35 AM

 തിരുവനന്തപുരം:  പ്ലസ് വണ്ണിന് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർഥികളോട് സീനിയേഴ്സ് പേര് ചോദിച്ചു. ഉച്ചത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾ പേര് പറഞ്ഞില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി.

 ആലംകോട് ഗവ. വിഎച്ച്എസ് സിയിലാണ് സംഭവം.  മൂന്ന് പേർക്ക് പരുക്കേറ്റതോടെ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻറ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഎച്ച്എസ്‍സി വിഭാഗത്തിൽ പുതുതായെത്തിയ വിദ്യാർഥികളും സീനിയർ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. 

vachakam
vachakam
vachakam

 പേര് പറഞ്ഞപ്പോൾ ശബ്ദം കുറഞ്ഞുപോയി എന്ന് പറഞ്ഞാണ് പ്ലസ് ടു വിദ്യാർഥികൾ തട്ടിക്കയറിയത്. ആദ്യം ഉന്തും തള്ളും ഉണ്ടായി. കൂടുതൽ കുട്ടികൾ എത്തിയതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പത്തോളം വരുന്ന സീനിയർ വിദ്യാർഥികൾ പുതുതായി എത്തിയവരെ കണ്ണിൽ കണ്ട സാധനങ്ങളെല്ലാം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam