ശബരിമലയിൽ സുരക്ഷാ വീഴ്ച: സന്നിധാനത്തിന് മുകളിൽ സൈനിക ഹെലികോപ്റ്റർ പറന്നു

APRIL 24, 2026, 1:08 AM

പത്തനംതിട്ട: ശബരിമല ക്ഷേത്രം സന്നിധാനത്ത് ഗുരുതര സുരക്ഷാ വീഴ്ച. ക്ഷേത്രത്തിന്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവമാണ് ആശങ്ക ഉയർത്തിയത്.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററാണ് സന്നിധാനത്തിന് മുകളിലൂടെ പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ച് കേരള പൊലീസിനും പമ്പ പൊലീസിനും മുൻകൂട്ടി അറിവുണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ദിശ മാറിയതാണ് സംഭവത്തിന് കാരണമെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. പരിശീലനത്തിന്റെ ഭാഗമായി പറന്ന ഹെലികോപ്റ്റർ ഏകദേശം 6000 അടി ഉയരത്തിലായിരുന്നു.

vachakam
vachakam
vachakam

ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ കാലാവസ്ഥ മോശമായതിനെ തുടർന്ന് പമ്പയ്ക്ക് സമീപമുള്ള മലയിൽ ഹെലികോപ്റ്റർ ഇറക്കിയതായും പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടപ്പോൾ കൊച്ചിയിലേക്ക് മടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam