ഇടുക്കി ജില്ലാ ബിജെപിയിൽ കൂട്ടരാജിക്കൊരുങ്ങി ഒരുകൂട്ടം പ്രവര്‍ത്തകര്‍

FEBRUARY 6, 2026, 7:43 PM

ഇടുക്കി: ഇടുക്കി ജില്ലാ ബിജെപിയിൽ കൂട്ടരാജിക്കൊരുങ്ങി ഒരുകൂട്ടം പ്രവര്‍ത്തകര്‍.  വിഭാഗീയത രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൂട്ടരാജിയിലേക്ക് കടക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ നേതൃത്വത്തിൽ നടത്തിയ അഴിച്ചു പണിയാണ് നേതാക്കളെ രണ്ടുതട്ടിലാക്കിയത്.  തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.

സംസ്ഥാന നേതൃത്വത്തിന് തിരഞ്ഞെടുപ്പിന് മുൻപ് ലഭിച്ച കണക്കും തെരഞ്ഞെടുപ്പ് ഫലം തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ഇതോടെയാണ് ജില്ലയിലെ സംഘടന തലപ്പത്ത് അഴിച്ചുപണി നടന്നത്. 

vachakam
vachakam
vachakam

 സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കിൽ ജില്ലയിൽ കൂട്ട രാജിക്ക് ഒരുങ്ങുകയാണ് ഒരു പക്ഷം പ്രവർത്തകർ. 

നോർത്ത് ജില്ലാ പ്രസിഡൻറ് പി.പി സാനുവിനെ മാറ്റി ശ്രീവിദ്യാ രാജേഷിനെ ചുമതല നൽകി. പിന്നാലെ വിമതനീക്കം ശക്തമായി. പഴയ പ്രസിഡന്‍റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിക്കുന്നതനുള്ള ഉത്തരം തന്നെ ചുമതലയിൽ നിന്ന് മാറ്റിയത് ജനാധിപത്യ മര്യാദകൾ പായിക്കാതെ ആണെന്നാണ് പി പി സാനുവിന്റെ അഭിപ്രായം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam