സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ​ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു

MAY 19, 2026, 3:11 AM

തിരുവനന്തപുരം:  10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ​ഗേറ്റ് തുറന്നു. 

സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ​ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ​ഗേറ്റ് അടക്കുകയായിരുന്നു. 

കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. 

vachakam
vachakam
vachakam

കേരള ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നതിന്റെ തെളിവാണ് ഇന്നലത്തെ സത്യപ്രതിജ്ഞ ചടങ്ങെന്നും സെക്രട്ടേറിയറ്റിന്റെ കവാടങ്ങൾ കൊട്ടിയടച്ച് രാവണൻ കോട്ടയായി മാറ്റിയ നടപടിയിൽ നിന്നും മോചനം ലഭിച്ചെന്ന് വെളിപ്പെടുത്താനാണ് ​ഗേറ്റ് തുറന്നതെന്നും കോൺ​ഗ്രസ് അനുകൂല സംഘടനാ നേതാക്കൾ പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam