തിരുവനന്തപുരം: രണ്ടാം പീഡനക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചു. ഇന്ന് മറുപടി നൽകണമെന്ന് മുമ്പ് കോടതി നിർദേശിച്ചിരുന്നെങ്കിലും, കൂടുതൽ സമയം വേണമെന്നാണ് രാഹുൽ അറിയിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഹർജിയിൽ രാഹുൽ സമയം നീട്ടാൻ ആവശ്യപ്പെടുന്നത്. കേസ് മാർച്ച് 10ന് വീണ്ടും പരിഗണിക്കും. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. യുവതിക്ക് രാഹുൽ വാട്ട്സ്ആപ്പ് കോൾ ചെയ്തതായി പരാതിയിൽ പറഞ്ഞതിനെ തുടർന്നാണ് ഹർജി സമർപ്പിച്ചത്. ഇത് ജാമ്യവ്യവസ്ഥ ലംഘനമാണെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്.
സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മുമ്പ് കോടതി ജാമ്യം അനുവദിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതിനോടകം രണ്ട് പീഡനക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
