കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയെടുത്തു

OCTOBER 30, 2025, 8:59 PM

 തൃശ്ശൂര്‍: തൃശ്ശൂരിൽ  കാര്‍ ഡ്രൈവറുടെ കണ്ണില്‍  കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയെടുത്തു.  ഓട്ടം വിളിച്ചതിന് പിന്നാലെ വടക്കാഞ്ചേരി കല്ലംപറയിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് വിനോദിന്‍റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞാണ് ഡ്രൈവറെ മർദ്ദിച്ച് കാർ തട്ടിയെടുത്തത്. 

 മുണ്ടത്തികോടുള്ള വിനോദിന്‍റെ കാർ ആണ് തട്ടിയെടുത്തത്. തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനു സമീപത്തുള്ള ടാക്സി സ്റ്റാന്റിൽ നിന്നാണ് ഓട്ടം വിളിച്ചത്.

കുറാഞ്ചേരിയിലെ വീട്ടിലെത്തി വീട്ടുകാരെ കൂട്ടി ആലുവയിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മൂന്നുപേരടങ്ങിയ സംഘമാണ് കാർ തട്ടിയെടുത്തത്.

vachakam
vachakam
vachakam

ജിപിഎസ് ഘടിപ്പിച്ച കാറിന്റെ ലൊക്കേഷൻ മനസ്സിലാക്കിയാണ് പൊലീസ് മണിക്കൂറുകൾക്കകം വാഹനം കന്ദംകുളം യൂണിറ്റി ആശുപത്രിയിലെ പാർക്കിങ്ങ് ഏരിയയിൽ നിന്നും കണ്ടെത്തിയത്. പൊലീസ് എത്തുംമുമ്പേ പ്രതികൾ കടന്നു കളഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam