ഫസൽ വധക്കേസിൽ കാരായി രാജന് ബന്ധമില്ലെന്ന് എസ്ഡിപിഐക്ക് അറിയാമെന്ന് എ എൻ ഷംസീർ 

APRIL 3, 2026, 11:52 PM

കണ്ണൂർ: ഫസൽ വധക്കേസിൽ തലശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജന്  ബന്ധമില്ലെന്ന് എസ്ഡിപിഐക്ക് അറിയാമെന്ന് സ്പീക്കറും സിറ്റിങ് എംഎൽഎ എൻ ഷംസീർ.   

കാരായിയെ പ്ലാൻ ചെയ്ത് പെടുത്തിയതാണ്. യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള നിയമപോരാട്ടം വിചാരണക്ക് ശേഷം തുടരും. കള്ളക്കേസ് ചുമത്തിയ ഉദ്യോഗസ്ഥർക്ക് എതിരെയും നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണമാറ്റം ആവശ്യപ്പെടുന്ന സാംസ്ക്കാരിക മേഖലയിലുള്ളവർക്ക് എതിരെയും ഷംസീർ പ്രതികരിച്ചത് ഇങ്ങനെയാണ്. കൽപ്പറ്റ നാരായണനും എംഎൻ കാരശ്ശേരിയും പ്രഖ്യാപിത ഇടതുപക്ഷ വിരുദ്ധരാണ്.

vachakam
vachakam
vachakam

എല്ലാക്കാലത്തും യുഡിഎഫിന് വോട്ട് ചെയ്യുന്നവർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നുവെന്ന് മാത്രം. അതിനപ്പുറം അവരെ കാണേണ്ട കാര്യമില്ലെന്നും ഷംസീർ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam