ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികൾ മരിച്ച സംഭവം: ഡ്രൈവർക്കെതിരെ കേസ്

NOVEMBER 26, 2025, 10:00 PM

പത്തനംതിട്ട:  തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കുട്ടികളുടെ പോസ്റ്റുമോർട്ടം ഇന്ന്.

കുട്ടികളുടെ സംസ്കാരം ഇന്ന് ഉച്ചക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് സംസ്കാരം.

മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദ്യലക്ഷ്മി (7), എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ (4) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റു നാല് കുട്ടികളും ഡ്രൈവറും ചികിത്സയിലാണ്.

vachakam
vachakam
vachakam

ഇന്നലെ വൈകിട്ട് വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് 50 അടി താഴ്ചയുള്ള തോട്ടിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ച ആദ്യലക്ഷ്മി ഉൾപ്പെടെ ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യദുകൃഷ്ണനെ കണ്ടെത്തിയിരുന്നില്ല.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി വൈകി നടത്തിയ തിരച്ചിലാണ് പാറക്കെട്ടിന് ഇടയിൽനിന്ന് മൃതദേഹം കിട്ടിയത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ മറിഞ്ഞു എന്നാണ് ഡ്രൈവർ രാജേഷിന്റെ മൊഴി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam