ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ എങ്ങനെ ഇത്ര വേഗം നടന്നുവെന്ന് ശിവസേനാ നേതാവ് സഞ്ജയ് നിരുപം  

JANUARY 22, 2025, 10:19 PM

മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ  സംശയം പ്രകടിപ്പിച്ച് ശിവസേനാ (ഷിൻഡെ) നേതാവ് സഞ്ജയ് നിരുപം.  

 നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് അഞ്ച് ദിവസം കഴിഞ്ഞാൽ എഴുന്നേറ്റു നടക്കാനാകുമോയെന്നും ചോദിച്ചു. 

ആറു കുത്തേറ്റ നടനെ അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം ദേഹത്തുനിന്നു നീക്കിയിരുന്നു. കഴുത്തിലും കയ്യിലുമാണ് ആഴത്തിലുള്ള മറ്റു മുറിവുകൾ. ഇങ്ങനെ അപകടം പറ്റിയ ആൾ എങ്ങനെ ഇത്രവേ​ഗം ആരോ​ഗ്യവാനായി നടന്നുപോയി എന്നാണ് സഞ്ജയ് നിരുപം ചോദിക്കുന്നത്. 

vachakam
vachakam
vachakam

 ചികിത്സയിലായിരുന്ന സെയ്ഫ് 5 ദിവസത്തിനു ശേഷം കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്.

വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് കാറിൽ വന്നിറങ്ങിയ താരത്തെ കാണാൻ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. ചിരിച്ച് അഭിവാദ്യം ചെയ്ത് ആത്മവിശ്വാസത്തോടെയാണ് നടൻ ബാന്ദ്രാ വെസ്റ്റിലെ വസതിയിലേക്കു കയറിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam