'അത്ര ശ്രീയല്ല പിഎം ശ്രീ' ! പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത രം​ഗത്ത്

OCTOBER 21, 2025, 11:00 PM

കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത രംഗത്ത്. പദ്ധതി മതേതരത്വത്തിന് ഭീഷണിയാണ്. വിദ്യാഭ്യാസം കാവിവൽക്കരിക്കപ്പെടും തമിഴ്‌നാട് മോഡൽ ബദൽ വിദ്യഭ്യാസ നയം രൂപീകരിക്കണം.

തിടുക്കത്തിൽ നടപ്പാക്കാനുള്ള നീക്കം ആപൽക്കരമാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 

'അത്ര ശ്രീയല്ല പിഎം ശ്രീ' എന്ന തലക്കെട്ടോടെയാണ് ലേഖനം. സിപിഐയുടെ എതിർപ്പ് പോലും വകവെയ്ക്കാതെ പദ്ധതി തിടുക്കത്തിൽ നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് ലേഖനത്തിൽ പറയുന്നു. പദ്ധതിയെ സിപിഐയുടെ പോഷകസംഘടനകൾ എതിർത്തപ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചത്. മുൻപും പദ്ധതി നടപ്പിലാക്കാൻ നീക്കം നടന്നിരുന്നു.

vachakam
vachakam
vachakam

അന്ന് സിപിഐ മന്ത്രിമാർ ഇടപെട്ട് വിഷയം ചർച്ചയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു എന്നും ലേഖനത്തിൽ പറയുന്നു. കേന്ദ്ര വ്യവസ്ഥയ്ക്ക് വഴങ്ങി കൃഷി, ആരോഗ്യ വകുപ്പുകൾ ഫണ്ട് വാങ്ങിയതുപോലെ ഇതിനെയും കണ്ടാൽ മതിയെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വാദം.

കൃഷി വകുപ്പോ ആരോഗ്യവകുപ്പോ വാങ്ങുന്ന ഫണ്ട് പോലെയല്ല വിദ്യാഭ്യാസ മേഖലയിൽ മോദി സർക്കാർ നൽകുന്ന 'ഔദാര്യം' എന്നും ലേഖനത്തിൽ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam