‘എന്നെ അറസ്റ്റ് ചെയ്‌താൽ മുഖ്യമന്ത്രിയുടെ മകളെയും അകത്താക്കും, അതിന് പറ്റിയ ആറ്റം ബോംബ് കയ്യിലുണ്ട്';  സാബു എം ജേക്കബ്  

FEBRUARY 25, 2024, 8:06 PM

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വൻ്റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ്. തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലടക്കുമെന്നാണ് സാബു ജേക്കബിൻ്റെ വെല്ലുവിളി. 

അതിന് ഉതകുന്ന ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി.  കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബിന്‍റെ വെല്ലുവിളി.

പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും താനും പോയിട്ടുണ്ട്. വിദേശത്തു ചികിത്സയിൽ കിടന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

vachakam
vachakam
vachakam

ബിജെപിക്കാരൻ സീറ്റ് ഓഫർ ചെയ്താൽ അത് കണ്ട് ചാടുന്നവൻ അല്ല സാബു ജേക്കബ്ബ്. കെ സുരേന്ദ്രനേ ജീവിതത്തിൽ ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് – സിപിഐഎം നേതാക്കൾ വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, വിഡി സതീശൻ എന്നിവർ 5 സീറ്റുകൾ ഓഫർ ചെയ്തിരുന്നു. ഇല്ല എന്ന് അവർ പറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടാമെന്നും സാബു ജേക്കബ്ബ് വെല്ലുവിളിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam