കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴു പേർക്ക് പരിക്ക്. മധുരയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ ഓമ്‌നി വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
ദേശീയപാതയിൽ മുണ്ടക്കയം മരുതുംമൂട്ടിൽ ശനിയാഴ്ച്ച വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മധുര സ്വദേശികളായ രാസാക്കുട്ടി (34), ഹരിഹരൻ (27), മുരുകൻ (28), ഋഷിപത് (13), മുത്തുകൃഷ്ണൻ (25), തമിഴരശൻ (36) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ അളകറിനെ (35) ഗുരുതര പരിക്കുകളോടെ തേനി മെഡിക്കൽ കോളജ് ആ ശുപത്രിയിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
