ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളില്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അറ്റകുറ്റപ്പണികൾ നടന്നതെന്നും ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫീനിക്‌സ് ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച 9.161 കിലോ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്. പമ്പയില്‍ വെച്ചാണ് സ്വര്‍ണം പൂശല്‍ പ്രക്രിയ നടന്നതെന്നും തിരുവാഭരണ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ ഔദ്യോഗിക കണക്കാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ ജാഥ എറണാകുളത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സിപിഐഎം നേതാവാണ് തനിക്ക് ഈ വിവരം നല്‍കിയത്. ജാഥ ആരംഭിച്ച ദിവസം അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമാണ്. അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അജയ് തറയില്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും രസീത് കൊടുക്കലാണോ പണിയെന്ന് അദ്ദേഹം ചോദിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്.സിപിഐഎം നേതാക്കള്‍ സ്വര്‍ണക്കൊള്ളക്കാരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍, യുഡിഎഫുകാരെയും ഇതിലേക്ക് വലിച്ചിഴക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും എന്നാല്‍ താന്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അജയ് തറയില്‍ വ്യക്തമാക്കി.സ്വർണ്ണക്കൊള്ള നടത്തിയവർക്കിടയിൽ താൻ 'ക്രിസ്റ്റൽ ക്ലിയർ' ആയി ജീവിക്കുന്നു എന്ന് തെളിയിക്കാനുള്ള അവസരമാണിതെന്നും കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
