തിരുവനന്തപുരം : ശബരിമല സ്വർണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണായക നീക്കം. ഈ കേസിൽ മൂന്നാമത് ഒരു അറസ്റ്റ് കൂടി ഉണ്ടായിരിക്കുകയാണ്.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ്‌കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുധീഷിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
2019 ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ചെമ്പുപാളിയെന്ന് റിപ്പോർട്ട് തയാറാക്കിയപ്പോൾ സുധീഷ്‌കുമാർ ആയിരുന്നു എക്‌സിക്യൂട്ടീവ് ഓഫിസർ.
കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷ്‌കുമാറിനെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
