ശബരിമല സ്വർണ്ണമോഷണക്കേസ്; കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി

FEBRUARY 15, 2026, 8:46 PM

കൊച്ചി: ശബരിമല സ്വർണ്ണമോഷണക്കേസിൽ കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി.ഇടനിലക്കാരൻ കൽപേഷും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരായേക്കും.നടൻ ജയറാമിനും അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. പോറ്റിക്ക് ബന്ധമുള്ള രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീളുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ജയശ്രീ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി.സ്വർണ്ണക്കൊള്ളയുടെ മറവിൽ കള്ളപ്പണ ഇടപാട് കൂടി നടന്നിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam