പത്തനംതിട്ട: മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മന്ത്രി ശബരിമല സന്ദർശനം നടത്തിയ ഫോട്ടോ ഉപയോഗിച്ച് സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ ജാതീയമായി അധിക്ഷേപിച്ച് പോസ്റ്റിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
തിരുവല്ല കടപ്ര സ്വദേശി ശരത് നായർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് അനുഭാവിയാണ് ഇയാൾ.
എസ്.സി.എസ്.ടി വകുപ്പ് പ്രകാരവും കലാപാഹ്വാനത്തിനുള്ള വകുപ്പ് പ്രകാരവുമായി കേസെടുത്തിട്ടുള്ളത്.
ഫാൻഫൈറ്റ് ക്ലബ്ബ് എന്ന് പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇയാൾ മന്ത്രിയുടെ ശബരിമല സന്ദർശനം നടത്തിയ സമയത്തെ ഫോട്ടോ വെച്ച് ജാതീയമായ പോസ്റ്റ് ഇട്ടത്.
ജാതിപ്പേര് അടക്കം വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പോസ്റ്റ്. പോസ്റ്റിനുപിന്നാലെ ഡി.വൈ.എഫ്.ഐ തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്