കൊല്ലം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിൽ കൊല്ലം കടവൂരിൽ ബ്രസീൽ പതാകകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് തർക്കവും പ്രതിഷേധവും. കടവൂരിൽ സ്ഥാപിച്ച ബ്രസീൽ പതാകകൾക്ക് ആർ.എസ്.എസ് വിലക്കേർപ്പെടുത്തിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രദേശത്ത് പതാകകൾ കെട്ടിയ കുട്ടികളെ ആർ.എസ്.എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർ.എസ്.എസ് പ്രവർത്തകർ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന ബ്രസീൽ പതാകകൾ അഴിപ്പിച്ചു മാറ്റി. ബ്രസീലിന്റെ ഔദ്യോഗിക പതാകയ്ക്ക് പാകിസ്ഥാൻ പതാകയുമായി സാമ്യമുണ്ടെന്ന് ആരോപിച്ചാണ് പതാകകൾ നീക്കം ചെയ്യാൻ പ്രവർത്തകർ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പതാകയിലെ പച്ച നിറവും മറ്റ് ചില ഘടകങ്ങളുമാണ് ഇത്തരമൊരു ആരോപണത്തിന് കാരണമായി ഇവർ ഉന്നയിക്കുന്നത്.
കൂടാതെ, കുട്ടികൾ വളരെ ഉയരത്തിൽ കെട്ടിയിരുന്ന പതാകകൾ പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്യിച്ചതായും നാട്ടുകാരും ഫുട്ബോൾ ആരാധകരും ആരോപിക്കുന്നുണ്ട്. ലോകകപ്പ് ആവേശം കൊടുമുടിണ്ടിരിക്കെ കായികപ്രേമികൾ ഉയർത്തിയ പതാകയ്ക്കെതിരെ ഉണ്ടായ ഈ നീക്കം പ്രദേശത്ത് നേരിയ പ്രകോപനത്തിന് കാരണമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
