കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന എം എം മണിയുടെ പരാമർശത്തിന് മറുപടിയുമായി റോയ് കെ പൗലോസ്

MAY 3, 2026, 8:36 AM

ഇടുക്കി: കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന സിപിഎം മുതിർന്ന നേതാവ് എം എം മണിയുടെ പരാമർശത്തിന് മറുപടിയുമായി റോയ് കെ പൗലോസ്.കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ലെന്നും ഒരു മുതിർന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് എം എം മണിയുടേതെന്നും റോയ് പറഞ്ഞു. 

ബിജെപിയെ സഹായിക്കാൻ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ എന്ന് അദ്ദേഹം ഓർമ്മിക്കണം. എം എം മണിയുടെ കുടുംബത്തിൽ ഉള്ളവർ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും റോയ് കെ പൗലോസ് കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിൽ നൂറിൽ കൂടുതൽ സീറ്റ്‌ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് എം എം മണി നേരത്തെ പറഞ്ഞത്. ഇടുക്കിയിൽ നാലു സീറ്റും നിലനിർത്തുമെന്ന് പറഞ്ഞ എം എം മണി തൊടുപുഴയിൽ എൽഡിഎഫ് ജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

ഇടുക്കിയിൽ കൈപ്പത്തിയിൽ യുഡിഎഫ് മത്സരിച്ചത് കൊണ്ട് ജയിക്കണം എന്നില്ല. കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി ആണല്ലോ ഇപ്പം രാജ്യം ബിജെപിയുടെ കയ്യിൽ എത്തിച്ചത്. കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്നുമാണ് എം എം മണി മാധ്യമങ്ങളോട് പ്രതികരിച്ചത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam