സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഒരു വിഭാഗം; ആർജെഡി കോഴിക്കോട് ജില്ലാ ഘടകം പിളർപ്പിലേക്ക്

FEBRUARY 4, 2026, 9:42 PM

കോഴിക്കോട്: ആർജെഡി കോഴിക്കോട് ജില്ലാ ഘടകം പിളർപ്പിലേക്ക്. സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. 

ആർജെഡി സംസ്ഥാന സെക്രട്ടറി കിഷൻചന്ദിൻ്റെ നേതൃത്വത്തിലാണ് വിഭാഗീയ നീക്കം നടക്കുന്നത്. സിപിഐഎം വോട്ട് മറിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് എന്ന് കിഷൻചന്ദ് പറഞ്ഞു. കോൺഗ്രസ് നേതാവ് എം. കമലം അനുസ്മരണ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു കിഷൻചന്ദിൻ്റെ പ്രതികരണം.

തദ്ദേശ തെരഞ്ഞെടിപ്പിലെ തോൽവിയാണ് പിളർപ്പിലേക്ക് നയിക്കാൻ കാരണമായ ഘടകം. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് ആർജെഡി പരാജയപ്പെട്ടിരുന്നു. അതിൽ മൂന്നിടത്ത് സിപിഐഎം കാലുവാരിയതിനെ തുടർന്നാണ് പരാജയപ്പെട്ടത് എന്നാണ് ആർജെഡിയുടെ വാദം.

vachakam
vachakam
vachakam

ആരോപണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐഎം നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും ആർജെഡി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടത്തിയ അനുനയ ചർച്ചയിൽ തന്നെ അപമാനിച്ചെന്ന് കിഷൻചന്ദ് പറഞ്ഞു. ഇതോടെയാണ് സിപിഐഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കിഷൻചന്ദ് രംഗത്തെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam