കൊച്ചി: നടി റിനി ആൻ ജോർജിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈൻ. പെൺ കരുത്ത് എന്ന പേരിൽ കൊച്ചി പറവൂരിൽ നടന്ന പരിപാടിക്കാണ് റിനിയെത്തിയത്.
കെ.കെ.ശൈലജ, കെ.ജെ.ഷൈൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഈ വേദിയിൽവെച്ചാണ് കെ.ജെ ഷൈൻ റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തത്.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെ കെ ശൈലജ ആരോപിച്ചു.
ജനപ്രതിനിധിയായ യുവ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഇയാൾ ഭാഗമായ പ്രസ്ഥാനത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.
പലപ്രാവശ്യം പല മുതിർന്ന നേതാക്കളോടും തന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. അവിടെയും 'who cares' എന്ന ഭാവമാണ് ഉണ്ടായിരുന്നത്. മറ്റ് സുഹൃത്തുക്കളും സമാനപ്രശ്നം ഉന്നയിച്ചിരുന്നു. അവർക്ക് കൂടി വേണ്ടിയാണ് താൻ സംസാരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് തുടർനടപടികൾ എന്തെങ്കിലുമുണ്ടാകുമോ എന്ന് നോക്കി മറ്റു പ്രതികരണങ്ങളുണ്ടാകുമെന്നും റിനി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്