റിജിൽ മാക്കുറ്റി കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർഥി

NOVEMBER 17, 2025, 4:40 AM

കണ്ണൂർ: കോര്‍പറേഷനില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. കെപിസിസി അംഗം റിജില്‍ മാക്കുറ്റി സ്ഥാനാര്‍ഥിയാകും.

ആദികടലായിയില്‍ നിന്നാണ് റിജില്‍ മാക്കുറ്റി മല്‍സരിക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തില്‍ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും മല്‍സരിക്കും.

വലിയന്നൂര്‍ സീറ്റില്‍ കെ സുമയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വാരം സീറ്റില്‍ കെ പി താഹിറാണ് ലീഗ് സ്ഥാനാര്‍ത്ഥി. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക.

vachakam
vachakam
vachakam

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam