തിരുവനന്തപുരം: തിരുവനന്തപുരം അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം.വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന 'ഹാപ്പി ലാന്‍ഡി'ലാണ് അപകടമുണ്ടായത്.
അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാലിനി( 49 ), ശ്യാം ഡാനിയേൽ (14), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.മുപ്പതോളം പേര്‍ അപകടസമയം റൈഡില്‍ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
