കൊല്ലം: വോട്ടെണ്ണല്‍ ദിനത്തില്‍ കാസർഗോഡും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി. പടക്കങ്ങൾ വിൽക്കാനോ, ഉപയോഗിക്കാനോ പാടില്ലെന്ന് കലക്ടര്‍മാർ അറിയിച്ചു. മുൻകരുതൽ നിർദേശം കണക്കിലെടുത്താണ് ജില്ലകളിലെ പടക്കകടകൾ അടച്ചിടുന്നത്.
വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, കണ്ണൂർ,കോഴിക്കോട് ജില്ലകളിലും പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി കളക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു.
ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
