ജാതി അധിക്ഷേപം; മലയാളസർവ്വകലാശാല അധ്യാപകനെതിരെ ഗവേഷക വിദ്യാർത്ഥിനി

JULY 21, 2026, 11:26 PM

മലപ്പുറം: മലയാളസർവ്വകലാശാലയിലെ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി ഗവേഷക വിദ്യാർത്ഥിനി.

അധ്യാപകനായ ഡോ. അരുൺ ബാബുവിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്നും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിച്ച് പരിസ്ഥിതി പഠന വിഭാഗം വിദ്യാർത്ഥിനിയായ എറണാകുളം സ്വദേശിനിയാണ് രംഗത്തെത്തിയത്.  

'ഗവേഷണേതര തൊഴിലുകളായ തൂപ്പുപണി, പൊടി തുടപ്പിക്കൽ, ലാബിലെ വസ്തുക്കൾ അടുക്കിവെയ്ക്കൽ എന്നിവയെല്ലാം ചെയ്യിപ്പിച്ചു.

vachakam
vachakam
vachakam

ഗവേഷണം സംബന്ധിച്ച് യാതൊരു സഹായങ്ങളും തന്നിട്ടില്ല. രണ്ടുവർഷമായതോടെ നിരവധി പരാതികൾ നൽകി. പലതവണ മഴയത്ത് നിന്നിട്ടുണ്ട്.

ഇവിടെ പിഎച്ച്ഡി ചെയ്യണമെങ്കിൽ ഞാൻ പറയുന്നത് കേൾക്കണമെന്നായിരുന്നു പക്ഷം. ജാതികാരണമാണ് ഫെല്ലോഷിപ്പ് കിട്ടിയത്. അല്ലാതെ കഴിവ് കൊണ്ടല്ല എന്നും പറയുമായിരുന്നു', വിദ്യാർത്ഥിനി ആരോപിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam