500 രൂപയ്ക്ക് മുകളില്‍ വില്‍പന നടന്നിരുന്ന വെളിച്ചെണ്ണയുടെ വില താഴേയ്ക്കിറങ്ങുകയാണ്. ഇനിയും വില കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്കാണ് സപ്ലൈകോ വഴി കുറഞ്ഞ വിലയില്‍ വെളിച്ചെണ്ണ എത്തുക. ഓഗസ്റ്റ് 11 മുതല്‍ സംസ്ഥാനത്ത് കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 457 രൂപയ്ക്കായിരിക്കും വില്‍ക്കപ്പെടുക. ഹോള്‍സെയില്‍ വിലയ്ക്കാണ് വെളിച്ചെണ്ണ ലഭിക്കുക. മന്ത്രി ജിആര്‍ അനില്‍ സംരംഭകരുമായി സംസാരിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ വില കുറയ്ക്കാന്‍ ഒരുക്കമാണെന്ന് കേരഫെഡ് അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ കൊപ്ര എത്തിയതാണ് നിലവില്‍ വിലക്കുറവ് സംഭവിക്കാന്‍ കാരണമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
