തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വിൽപ്പനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയാണ് സപ്ലൈക്കോയുടെ വിറ്റുവരവ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 385 കോടി രൂപയുടെ വിറ്റുവരവായിരുന്നു. 48 കോടിയിലധികം രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്.
ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അന്നേ ദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ രേഖപ്പെടുത്തിയത്. ഓണം ഫെയറുകളിലും വിവിധ സപ്ലൈക്കോ വിൽപ്പനശാലകളിലും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെട്ടതും റെക്കോർഡ് വിറ്റുവരവിന് കാരണമായി.
35 ദിവസത്തെ ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനങ്ങളിലൂടെയും 278.42 കോടി രൂപ സബ്സിഡി ഇതര ഇനങ്ങളിലൂടെയുമാണ് ലഭിച്ചത്. ഈ കാലയളവിൽ 53.86 ലക്ഷം പേരാണ് സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് മാത്രം 5.33 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
