സപ്ലൈകോയുടെ ഓണച്ചന്തയില്‍ ഇന്ന് റെക്കോര്‍ഡ് വില്‍പന. ഇന്നത്തെ ആകെ വില്പന 21,31,45,687 രൂപയാണ്.അതേസമയം ഓണം സീസണില്‍ ആകെ വില്പന 319.3 കോടി രൂപയാണ്.
പൊതു വിപണിയിലെ വിലക്കയറ്റം തടയല്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാർ ഓണചന്തകള്‍ ആരംഭിച്ചത്. സാധനങ്ങള്‍ പരമാവധി വില കുറച്ച് നല്‍കുന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കുന്നത്.
457 രൂപ വിലയുള്ള കേരയുടെ വില 429 രൂപയിലേക്ക് കുറച്ചാണ് വില്‍പ്പന. ഓണത്തിനായി രണ്ടര ലക്ഷം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങളാണ് സംഭരിച്ചിട്ടുള്ളത്. റേഷന്‍ കാര്‍ഡൊന്നിന് എട്ട് കിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കാര്‍ഡൊന്നിന് 20 കിലോ പച്ചരി / പുഴുക്കലരി 25 രൂപ നിരക്കില്‍ അധിക അരിയായും ലഭ്യമാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്