കോട്ടയം: പാലായിൽ കോൺഗ്രസിന് തലവേദനയായി വിമത സ്ഥാനാർത്ഥി. നഗരസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ സതീഷ് ചൊള്ളാനിക്കെതിരെയാണ് സിറ്റിംഗ് കൗൺസിലർ കോൺഗ്രസിലെ മായ രാഹുൽ മത്സരിക്കുന്നത്.
പാലായിൽ കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാണ്. ആർക്ക് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് അനുയായികൾക്കും പ്രവർത്തകർക്കും കൺഫ്യുഷനാണ് . പാലായിലെ 19-ാം വാർഡിലാണ് കോൺഗ്രസുകാരായ സതീഷ് ചൊള്ളാനിയും മായ രാഹുലും മത്സരിക്കുന്നത്.
സിറ്റിങ് കൗൺസിലർമാരായ ഇരുവരോടും വാർഡുകൾ വെച്ചുമാറാൻ പാർട്ടി നിർദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. അതേസമയം, വിമതയെ പിന്തിരിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷേ തന്‍റെ വാര്‍ഡ് വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് മായ പറയുന്നു.
സതീഷ് ചൊള്ളാനി നേരത്തെയും പത്തൊന്‍പതാം വാര്‍ഡില്‍ നിന്ന് ജയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
