തിരുവനന്തപുരം: ഇന്ന് (ജനുവരി 13) മുതല്‍ റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.
ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ 38 കോടി രൂപ അനുവദിക്കാന്‍ ധാരണയായിരുന്നു. തിങ്കളാഴ്ചയോടെ വിതരണക്കാരുടെ പണം അക്കൗണ്ടുകളില്‍ എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
എന്നാൽ കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. ഉടന്‍ പണം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്