തിരുവനന്തപുരം: ബലാത്സംഗക്കേസിൽ മുൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു. നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതിയാണ് നടപടി സ്വീകരിച്ചത്.
കേസിലെ പരാതിക്കാരി കോടതിയിൽ മൊഴി മാറ്റിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. തന്നെ എൽദോസ് കുന്നപ്പിള്ളി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയിൽ വ്യക്തമാക്കി. കേസിലെ ഒന്നാം സാക്ഷിയായിരുന്ന യുവതിയെ വിസ്തരിക്കുന്നതിനിടെയായിരുന്നു മൊഴിമാറ്റം ഉണ്ടായത്.
കേസിലെ മറ്റ് രണ്ട് സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു. കോവളം ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് എൽദോസിനെതിരെ ആദ്യം പരാതി ഉയർന്നിരുന്നത്.
ലൈംഗികാതിക്രമക്കേസ് പുറത്തുവന്നത് എൽദോസ് കുന്നപ്പിള്ളിയുടെ രാഷ്ട്രീയജീവിതത്തിലും തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വം പരിഗണിക്കുന്ന ഘട്ടത്തിലായിരുന്നു കേസ് വിവാദമായത്.
തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തിന് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. പാർട്ടിയുടെ സ്ക്രീനിംഗ് കമ്മിറ്റിയിലെ ദേശീയ നേതാക്കളും കേസിന്റെ പശ്ചാത്തലത്തിൽ എൽദോസിനെ മത്സരിപ്പിക്കുന്നതിനെതിരെ നിലപാട് എടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
