രഞ്ജിത് ഒളിവിൽ പോകാൻ ശ്രമിച്ചു; അറസ്റ്റ് കൃത്യമായ തെളിവുകളോടെയെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍

APRIL 1, 2026, 1:29 AM

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നത് അറിഞ്ഞ് സംവിധായകൻ രഞ്ജിത് ഒളിവിൽ പോകാൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. രണ്ട് ദിവസമായി രഞ്ജിത്തിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും കുറ്റകൃത്യം നടന്നതായി ബോധ്യമായതിനെ തുടർന്ന് തുടർനടപടികളിലേക്ക് കടന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്നും കമ്മീഷണർ വ്യക്തമാക്കി. കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി ഉണ്ടായത്. പരാതി നൽകിയ യുവനടി ഗുരുതരമായ മാനസിക ആഘാതത്തിലായിരുന്നുവെന്നും, വനിതാ ഉദ്യോഗസ്ഥരടങ്ങിയ സംഘത്തെ നിയോഗിച്ച് കൗൺസിലിംഗ് നൽകിയ ശേഷമാണ് മൊഴിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സെലിബ്രിറ്റിക്കെതിരായ പരാതി ആയതിനാൽ വളരെ സൂക്ഷ്മമായും വിശദമായും അന്വേഷണം നടത്തിയതായും, പരാതിയും നടപടികളും രഹസ്യമായി സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു എന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. സംഭവം സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുണ്ടായതാണെന്നും അന്ന് അവിടെ ഉണ്ടായിരുന്നവർക്കെല്ലാം കാര്യങ്ങൾ അറിയാമായിരുന്നുവെന്നും പറഞ്ഞു. പരാതിക്കാരി കരഞ്ഞുകൊണ്ട് പുറത്തുവരുകയും സ്ഥലത്തുണ്ടായിരുന്നവർ അവരെ ആശ്വസിപ്പിക്കുകയും ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.

vachakam
vachakam
vachakam

രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും അറിയിച്ചു. പരാതിക്കാരിയുടെ വ്യക്തിവിവരങ്ങളോ തിരിച്ചറിയാനുതകുന്ന വിവരങ്ങളോ മാധ്യമങ്ങൾ പുറത്തുവിടരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.

പരാതിക്കാരിയുടെ മൊഴിയിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയതായും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചവരെ പ്രതിചേർക്കുന്നതും പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസ് ഉദയംപേരൂർ പൊലീസ് അന്വേഷിക്കുകയാണെന്നും മേൽനോട്ട ചുമതല കൊച്ചി ഡിസിപി അശ്വതി ജിജിക്കാണെന്നും അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam