രഞ്ജിത്ത് ജോൺസൺ വധക്കേസ്: പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി

NOVEMBER 27, 2025, 2:04 AM

കൊച്ചി: കൊല്ലം സ്വദേശി രഞ്ജിത്ത് ജോൺസണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി.   ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. 

കൊല്ലം സെഷൻസ് കോടതിയുടെ ശിക്ഷാവിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ നടപടി. കണ്ണനല്ലൂർ സ്വദേശി പാമ്പ് മനോജ്, നെടുങ്ങോലം സ്വദേശി കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളം സ്വദേശി കൈതപ്പുഴ ഉണ്ണി, വടക്കേവിള കുക്കു പ്രണവ്, ഡീസന്റ് ജംഗ്ഷൻ സ്വദേശി വിഷ്ണു എന്നിവർക്കാണ് ജീവപര്യന്തം.   

2018 ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു രഞ്ജിത് ജോൺസന്റെ കൊലപാതകം. പ്രാവ് വാങ്ങാനെന്ന വ്യാജേന ഗുണ്ടാസംഘം വീട്ടിലെത്തി വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് തമിഴ്‌നാട്ടിലെ ക്വാറിയിൽ മാലിന്യത്തിൽ മൃതദേഹം തള്ളി. ഒന്നാംപ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസ്സിയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് രഞ്ജിത് ജോൺസണെ കൊലപ്പെടുത്താനുള്ള കാരണം. 

 25 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാതെ ശിക്ഷായിളവ് അനുവദിക്കരുതെന്നും വിധിയിലുണ്ട്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കഠിന തടവിന് പുറമെ എല്ലാ പ്രതികളും കൂടി 35 ലക്ഷം രൂപ പിഴയൊടുക്കണമെന്നുംസെഷൻസ് കോടതിയുടെ ശിക്ഷാവിധിയിൽ.  


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam